Total Pageviews

Monday, November 14, 2016

ശിശുദിന റാലി - വീഡിയോ


ശിശുദിനാഘോഷം 14.11.16

ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌കൂൾ അസ്സംബ്ലിയിൽ ഹെഡ്മാസ്റ്റർ ശിശുദിനാശംസകൾ നേർന്നു. സ്‌കൂൾ മാനേജർ റവ:ഫാ:ജോസ് കുരീക്കാട്ടിൽ സന്ദേശം നൽകി. പി.ടി.എ.പ്രസിഡണ്ട് ശ്രീ.സുനിൽ അന്തിനാട്ട്, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി.രമ്യ ബിനു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് ഓരോ ക്ലാസ്സിൽ നിന്നും ഓരോ നെഹ്‌റുവിനെ അണിയിച്ചോരുക്കി നെല്ലിക്കുറ്റി ടൗണിലേക്ക് നടത്തിയ റാലി വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. യു.പി. തലത്തിൽ സംഘടിപ്പിച്ച നെഹ്‌റുവിനെ അണിയിച്ചൊരുക്കൽ മത്സരത്തിൽ മികച്ച നെഹ്‌റുവായി ഐബൽ പി.പി., ഡോൺബോസ്‌കോ, ആനന്ദ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ദിനാഘോഷത്തിന്റെ ഭാഗമായി വിഭവ സമൃദ്ധമായ സദ്യയും, പായസവും നൽകി.

ശിശുദിന റാലി 

നെഹ്‌റു സംഗമം 


സന്ദേശം: റവ:ഫാ:ജോസ് കുരീക്കാട്ടിൽ, സ്‌കൂൾ മാനേജർ




Friday, November 11, 2016

ദേശീയ വിദ്യാഭ്യാസ ദിനം 11.11.16

ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.അബുൾ കലാം ആസാദിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആഘോഷിച്ചു. മാസ്റ്റർ ജോസ്റ്റിൻ ടോം സന്ദേശം നൽകി.


Wednesday, November 9, 2016

ഉർദു ദിനം ആചരിച്ചു. 09.11.16


ഉർദു ദിനത്തോടനുബന്ധിച്ച് ഉർദു ഭാഷയിൽ അസംബ്ലി സംഘടിപ്പിച്ചു. ഏയ്ഞ്ചൽ തെരേസ്സ ഷാജി ഉർദു ഭാഷയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീമതി. നിമിഷ ആൻ്റണി സന്ദേശം നൽകി. വൈദേശിക സ്വാധീനമേൽക്കാത്ത ഇന്ത്യൻ ഭാഷയായഉർദുവിന് മഹത്തായ പാരമ്പര്യമുണ്ടെന്ന് സന്ദേശത്തിൽ പറഞ്ഞു. ഉർദു ക്ലബ് കൺവീനർ ശ്രീമതി. ബിനി തോമസ് ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി.
ഏയ്ഞ്ചൽ തെരേസ്സ ഷാജി ഉർദു ഭാഷയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു 

                                                                                                                                                   
 സന്ദേശം: ശ്രീമതി. നിമിഷ ആൻ്റണി

Tuesday, November 1, 2016

കേരളപ്പിറവി ആഘോഷം

കേരളപ്പിറവി സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.എം.എം.ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീ.എൻ.പ്രവീൺകുമാർ സന്ദേശം നൽകി. ദിനാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെട്ട യു.പി.തല ക്വിസ് മത്സരങ്ങൾക്ക് ശ്രീമതി.ലൂസി ടി.ഡി.നേതൃത്വം നൽകി.