Total Pageviews

Wednesday, December 21, 2016

അഭിനന്ദനങ്ങൾ

Y M C A ജില്ലാ തലത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ഹൈസ്‌കൂൾ തലത്തിലുള്ള വിദ്യാർത്ഥികളോട് മത്സരിച്ചു മൂന്നാം സ്ഥാനം കരസ്ഥമാക്കിയ 6 ക്ലാസ്സ് വിദ്യാർത്ഥി ജോസ്റ്റിൻ ടോം സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും ബഹുമാന്യനായ എം.പി. ശ്രീ.ഇന്നസെന്റിൽ നിന്നും സ്വീകരിക്കുന്നു. സ്‌കൂളിന് അഭിമാനകരമായ നിമിഷങ്ങൾ സമ്മാനിച്ച ജോസ്റ്റിൻ ടോമിന് അഭിനന്ദനങ്ങൾ.


Monday, December 12, 2016

കണ്ണൂർ ജില്ല കലോത്സവം 2016

കണ്ണൂർ റവന്യൂ ജില്ല കലോത്സവത്തിൽ യു.പി. വിഭാഗം മലയാളം  പ്രസംഗത്തിൽ A ഗ്രേഡ് നേടിയ ജോസ്റ്റിൻ ടോം, സിദ്ധരൂപചാരണം (സംസ്‌കൃതം) ഇനത്തിൽ  A ഗ്രേഡ് നേടിയ സാന്ദ്ര എം.ജെ എന്നിവർക്ക് അഭിനന്ദനങ്ങൾ.
മാനേജ്‍മെൻറ്, പി.ടി.എ, അധ്യാപകർ.

ജോസ്റ്റിൻ ടോം

സാന്ദ്ര എം.ജെ 

Wednesday, December 7, 2016

കലോത്സവ വിജയികൾ

ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ല കലോത്സവത്തിൽ ഓവർ ഓൾ കിരീടം നേടിയെടുത്ത വിദ്യാർഥികളെ അനുമോദിച്ചുകൊണ്ട് സ്‌കൂൾ മാനേജ്‍മെന്റിന്റെയും, പി.ടി.എ. യുടെയും ആഭിമുഖ്യത്തിൽ നടത്തിയ റാലിയിൽ നിന്ന്.



Saturday, December 3, 2016

കലോത്സവം 2016

ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ല കലോത്സവത്തിൽ യു.പി.വിഭാഗത്തിൽ ഒന്നാം സ്ഥാനവും, എൽ.പി.വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ വിദ്യാർഥികൾ ശ്രീ.കെ.സി.ജോസഫിൽനിന്ന് ഏറ്റുവാങ്ങിയ എവർ റോളിങ് ട്രോഫിയുമായി ഹെഡ് മാസ്റ്റർക്കും അധ്യാപകർക്കുമൊപ്പം.



A ഗ്രേഡ് നേടിയ ഇംഗ്ലീഷ് പ്രസംഗം

ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ല കലോത്സവത്തിൽ യു.പി.വിഭാഗത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലൽ, പ്രസംഗം എന്നീ ഇനങ്ങളിൽ A ഗ്രേഡ് നേടിയ സോണാലി മനോജിന്റെ സമ്മാനാർഹമായ പ്രസംഗം.




Monday, November 14, 2016

ശിശുദിന റാലി - വീഡിയോ


ശിശുദിനാഘോഷം 14.11.16

ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌കൂൾ അസ്സംബ്ലിയിൽ ഹെഡ്മാസ്റ്റർ ശിശുദിനാശംസകൾ നേർന്നു. സ്‌കൂൾ മാനേജർ റവ:ഫാ:ജോസ് കുരീക്കാട്ടിൽ സന്ദേശം നൽകി. പി.ടി.എ.പ്രസിഡണ്ട് ശ്രീ.സുനിൽ അന്തിനാട്ട്, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി.രമ്യ ബിനു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് ഓരോ ക്ലാസ്സിൽ നിന്നും ഓരോ നെഹ്‌റുവിനെ അണിയിച്ചോരുക്കി നെല്ലിക്കുറ്റി ടൗണിലേക്ക് നടത്തിയ റാലി വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. യു.പി. തലത്തിൽ സംഘടിപ്പിച്ച നെഹ്‌റുവിനെ അണിയിച്ചൊരുക്കൽ മത്സരത്തിൽ മികച്ച നെഹ്‌റുവായി ഐബൽ പി.പി., ഡോൺബോസ്‌കോ, ആനന്ദ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ദിനാഘോഷത്തിന്റെ ഭാഗമായി വിഭവ സമൃദ്ധമായ സദ്യയും, പായസവും നൽകി.

ശിശുദിന റാലി 

നെഹ്‌റു സംഗമം 


സന്ദേശം: റവ:ഫാ:ജോസ് കുരീക്കാട്ടിൽ, സ്‌കൂൾ മാനേജർ




Friday, November 11, 2016

ദേശീയ വിദ്യാഭ്യാസ ദിനം 11.11.16

ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.അബുൾ കലാം ആസാദിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആഘോഷിച്ചു. മാസ്റ്റർ ജോസ്റ്റിൻ ടോം സന്ദേശം നൽകി.


Wednesday, November 9, 2016

ഉർദു ദിനം ആചരിച്ചു. 09.11.16


ഉർദു ദിനത്തോടനുബന്ധിച്ച് ഉർദു ഭാഷയിൽ അസംബ്ലി സംഘടിപ്പിച്ചു. ഏയ്ഞ്ചൽ തെരേസ്സ ഷാജി ഉർദു ഭാഷയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീമതി. നിമിഷ ആൻ്റണി സന്ദേശം നൽകി. വൈദേശിക സ്വാധീനമേൽക്കാത്ത ഇന്ത്യൻ ഭാഷയായഉർദുവിന് മഹത്തായ പാരമ്പര്യമുണ്ടെന്ന് സന്ദേശത്തിൽ പറഞ്ഞു. ഉർദു ക്ലബ് കൺവീനർ ശ്രീമതി. ബിനി തോമസ് ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി.
ഏയ്ഞ്ചൽ തെരേസ്സ ഷാജി ഉർദു ഭാഷയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു 

                                                                                                                                                   
 സന്ദേശം: ശ്രീമതി. നിമിഷ ആൻ്റണി

Tuesday, November 1, 2016

കേരളപ്പിറവി ആഘോഷം

കേരളപ്പിറവി സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.എം.എം.ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീ.എൻ.പ്രവീൺകുമാർ സന്ദേശം നൽകി. ദിനാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെട്ട യു.പി.തല ക്വിസ് മത്സരങ്ങൾക്ക് ശ്രീമതി.ലൂസി ടി.ഡി.നേതൃത്വം നൽകി.




Thursday, October 20, 2016

പ്രവർത്തിപരിചയ മേളയിൽ മൂന്നാം സ്ഥാനം

ഇരിക്കൂർ ഉപജില്ല പ്രവർത്തിപരിചയ മേളയിൽ യു.പി. വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികളും പരിശീലനം നൽകിയ അധ്യാപികമാരായ ശ്രീമതി.ഷാന്റി തോമസ്, ശ്രീമതി.ഷൈനി ജേക്കബ് , ശ്രീമതി.കെ.എ.മേരി എന്നിവർ ഹെഡ്മാസ്റ്റർ ശ്രീ.എം.എം.ബാബുവിനോടൊപ്പം.


Saturday, October 15, 2016

മോണോആക്റ്റിൽ മൂന്നാം സ്ഥാനം

എ.ഡി.എസ്.യൂ ലഹരി വിരുദ്ധ കലോത്സവത്തിൽ മോണോആക്റ്റിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ജെൽഫി തോമസിന് അഭിനന്ദനങ്ങൾ.


ജെൽഫി തോമസ് 

Tuesday, October 4, 2016

ഗാന്ധി ജയന്തി ദിനാഘോഷവും സേവനവാരവും

സ്കൂൾ അസ്സംബ്ലിയിൽ അധ്യാപികയായ ശ്രീമതി. ഷാന്റി തോമസ് ഗാന്ധി ജയന്തി സന്ദേശം നൽകുന്നു. ശേഷം സേവനവാരത്തോടു അനുബന്ധിച്ച് സ്കൂളും പരിസരവും ശുചിയാക്കൽ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുക്കുന്ന വിദ്യാർത്ഥികളും, അധ്യാപകരും.


സന്ദേശം : ശ്രീമതി. ഷാന്റി തോമസ് 






ജൈവ കൃഷി 30.09.16

ഇക്കോ ക്ലബ്ബിന്റെയും പി ടി യുടെയും സംയുക്താഭിമുഖ്യത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ ശ്രീ. എം എം ബാബു   ഉദ്ഘാടനം നിർവഹിച്ചു. ആദ്യഘട്ടത്തിൽ വിവിധ പച്ചക്കറി ഇനങ്ങളായ പയർ, പടവലം, ചീര, കോളിഫ്ളവർ, താലോലി, വഴുതന, വെണ്ട, കോവൽ എന്നിവ കൃഷി ചെയ്തു.



Friday, September 23, 2016

DCL ഭാരവാഹികൾ 2016-17

നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യു.പി സ്‌കൂൾ Deepika Children's League (DCL) ഭാരവാഹികൾ മുഖ്യാധ്യാപകൻ ശ്രീ. എം.എം ബാബു, കൺവീനർമാരായ ശ്രീമതി. മേരി മാത്യു, ശ്രീമതി. ഷൈനി ജേക്കബ് എന്നിവർക്കൊപ്പം.


Tuesday, September 20, 2016

ഹിന്ദി ദിനാചരണം 20.09.16


ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ഹിന്ദി ഭാഷയിൽ സ്‌കൂൾ അസംബ്‌ളി സംഘടിപ്പിച്ചു. മാസ്റ്റർ എഡ്‌വിൻ കെ. ജോർജ് ഹിന്ദിയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റർ ശ്രീ. എം.എം ബാബു ആമുഖ ഭാഷണം നടത്തി. ശ്രീമതി. ബിനി തോമസ് ദിനാചരണ സന്ദേശം നൽകി. ഹിന്ദി ക്ലബ് കൺവീനർ ശ്രീമതി. മേരി മാത്യു ചടങ്ങുകൾക്ക് നേതൃത്വം നൽകി.



ഈശ്വര പ്രാർത്ഥന 

പ്രതിജ്ഞ 

സന്ദേശം:  ശ്രീമതി. ബിനി തോമസ്


Friday, September 9, 2016

ഓണാഘോഷം 09.09.16

ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഓണക്കളികളുടെ അവസാന ഇനമായ വടംവലി മത്സരത്തിൽനിന്ന്...





Monday, September 5, 2016

അധ്യാപക ദിനാചരണവും പൂർവ്വ അധ്യാപക സംഗമവും


അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി പൂർവ്വ അധ്യാപക സംഗമം സംഘടിപ്പിച്ചു. സ്‌കൂൾ മാനേജർ റവ:ഫാ: ജോസ് കുരീക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീ. സോജൻ കാരാമയിൽ ഉദ്‌ഘാടനം നിർവഹിച്ചു. സ്‌കൂളിൽ ദീർഘകാലം സേവനമനുഷ്ഠിക്കുകയും ഇപ്പോൾ നെല്ലിക്കുറ്റി ഇടവക പരിധിക്കുള്ളിൽ താമസിക്കുന്നവരുമായ പൂർവ്വ അധ്യാപകരെയാണ് ചടങ്ങിൽ ആദരിച്ചത്. പി.റ്റി.എ പ്രസിഡൻറ് ശ്രീ. സുനിൽ അന്തിനാട്ട് , മദർ പി.റ്റി.എ പ്രസിഡൻറ് ശ്രീമതി. രമ്യ, സ്‌കൂൾ ലീഡർ കുമാരി സൊണാലി മനോജ്, മാസ്റ്റർ ജോസ്റ്റിൻ ടോം എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബാബു എം.എം സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റൻറ് ശ്രീമതി. അന്നമ്മ പി.ജെ നന്ദി പ്രകാശിപ്പിച്ചു.


സ്വാഗതം : ശ്രീ. എം.എം ബാബു, ഹെഡ്മാസ്റ്റർ 

അധ്യക്ഷൻ : റവ:ഫാ: ജോസ് കുരീക്കാട്ടിൽ, സ്‌കൂൾ മാനേജർ

ഉദ്‌ഘാടനം: ശ്രീ. സോജൻ കാരാമയിൽ, ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ.



ഗുരു വന്ദനം: ശ്രീ. സി.ജെ. അവിരാച്ചൻ 
ആശംസ: ശ്രീ. സുനിൽ അന്തിനാട്ട്, പി.റ്റി.എ പ്രസിഡൻറ്
ആശംസ: ശ്രീമതി. രമ്യ, മദർ പി.റ്റി.എ പ്രസിഡൻറ് 
ആശംസ: കുമാരി സൊണാലി മനോജ്, സ്‌കൂൾ ലീഡർ
ആശംസ: മാസ്റ്റർ ജോസ്റ്റിൻ ടോം

പൂർവ്വ അധ്യാപകരുടെ അനുഭവം പങ്കുവെയ്ക്കൽ

ശ്രീ. ആഗസ്തി എം 

ശ്രീ. അവിരാ എം.റ്റി 
ശ്രീ. വി.യു ജോസഫ്
ശ്രീ. എൻ.എം പൗലോസ്
ശ്രീമതി. എൽസമ്മ വർഗീസ്
ശ്രീമതി. സൂസമ്മ എ.എസ്
ശ്രീ. കുര്യാക്കോസ് കെ.എ
ശ്രീമതി. എൽസി പി.വി
ശ്രീ. സി.എ വർഗീസ് 
ശ്രീമതി. മാർഗരറ്റ് സി.റ്റി
ശ്രീമതി. തങ്കമ്മ എം.വി
സിസ്റ്റർ. അന്നമ്മ
നന്ദി: ശ്രീമതി. അന്നമ്മ പി.ജെ, സീനിയർ അസിസ്റ്റൻറ്